വയനാട്ടില്‍ ഇന്ന് ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
വിദേശത്ത് നിന്നും വന്ന കല്‍പ്പറ്റ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്;ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്;ഇവര്‍ വയനാട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പാണ് രോഗ സ്ഥിരീകരണം
കല്‍പ്പറ്റ:ദുബായിയില്‍ നിന്നും മെയ് 20ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി കേരളത്തില്‍ എത്തുകയും മറ്റ് ചികിത്സയ്ക്കായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ അഡ്മിറ്റാകുകയും ചെയ്ത വയോധികയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.വയനാട് കല്‍പ്പറ്റ സ്വദേശിനിയാണിവര്‍.കോവിഡ് പരിശോധനയില്‍ പോസിറ്റീവ് ആയതിനെ തുടര്‍ന്ന് 21ന് ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇവരെ മാറ്റിയിട്ടുണ്ട്.സഹയാത്രികനായ ഭര്ത്താാവിനെ ക്വാറന്റയിനിലേക്ക് മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍