മാനന്തവാടിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കണം:വ്യാപാരി വ്യവസായി വയനാട് ജില്ലാ കമ്മിറ്റി
മാനന്തവാടി:വയനാട് ജില്ലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് 19 കേസ് റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ പെരുന്നാള്‍ പ്രമാണിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കണ്ടൈന്‍മെന്റ് സോണില്പ്പെടുത്തിയ സ്ഥലങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാത്തതുമൂലം ചെറുകിടവ്യാപാരികള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം വ്യാപാരികളും ,തൊഴിലാളികളും വലിയ ആശങ്കയിലാണ്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്കാന് ജില്ലാ അധികൃതര്‍ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.പ്രസന്നകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ്, ട്രഷറര്‍ കെ.ഹസ്സന് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍