പിക്ക് അപ്പ് വാഹനത്തില്‍ പ്രത്യേക അറ: വാഹനം എക്സൈസ് പിടികൂടി
മുത്തങ്ങ:ഗുണ്ടല്‍പേട്ടയില്‍ നിന്നും പച്ചക്കറി കയറ്റി രാമനാട്ടുകര ഭാഗത്തേക്ക് വന്ന കെ.എല്‍ 65 കെ 1728 നമ്പര്‍ പിക്ക്അപ് വാഹനത്തില്‍ അനധികൃത സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകാന്‍ പാകത്തില്‍ നിയമവിരുദ്ധമായി പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച പ്രത്യേക അറ മുത്തങ്ങ ചെക്ക് പോസ്റ്റില്‍ വzച്ച് എക്സൈസ് സംഘം കണ്ടെത്തി.കോഴിക്കോട് കല്ലായി സ്വദേശി ഹാരിസാണ് വാഹന ഡ്രൈവര്‍.ഇയാളെയും വാഹനവും തുടര്‍ നടപടികള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് അധികാരികളെ ഏല്‍പ്പിച്ചു.എക്സൈസ് ഇന്‍സ്പെക്ടര്‍ കെ സുനില്‍ കുമാര്‍,പ്രിവന്റീവ് ഓഫീസര്‍മാരായ കെ.കെ ബാബു,കെ.സുനില്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ.ദീപു,വിപിന്‍ വിത്സണ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍