കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ എംഎല്‍എ സന്ദര്‍ശിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളിയില്‍ വേനല്‍ മഴയില്‍ കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ ഐ സി ബാലകൃഷ്ണന് എം എല്‍ എ സന്ദര്‍ശിച്ചു.കൃഷി നശിച്ചവര്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ കാറ്റിലും മഴയിലും കൃഷിനാശവും വീടുകളും തകര്‍ന്ന പ്രദേശങ്ങളാണ് എം എല്‍ എയുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചത്. സുരഭിക്കവല, ചെറ്റപ്പാലം, ശശിമല, വെട്ടിക്കവല, പാടിച്ചിറ, താന്നിതെരുവ്, ആലത്തൂര്‍ എന്നീ പ്രദേശങ്ങളിലാണ് വ്യാപക കൃഷിനാശം സംഭവിച്ചത്. കൃഷിനാശം സംബന്ധിച്ച് കൃഷിമന്ത്രി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ജില്ലാഭരണകൂടം എന്നിവരെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വീടുകള്‍ നശിച്ചവര്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനായി റവന്യൂ അധികാരികളോട് ആവശ്യപ്പെടും.ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി ഡി സജി, സുനില്‍ പാലമറ്റം, മാത്യു ഉണ്ണ്യാപ്പള്ളി, ടോമി എബ്രഹാം, പി കെ ജോസ്, രാജു പുതുപ്പറമ്പില്‍, ശിവരാമന് പാറക്കുഴി, ജോസഫ് പെരുവേലില്‍, തോമസ് പാഴുക്കാല, സി ഡി തങ്കച്ചന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍