6000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.
മുത്തങ്ങ:മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ 6000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മൈസൂരില്‍ നിന്നും വടുവഞ്ചാലിലേക്ക് കെഎല്‍ 12 എം 1257 ദോസ്ത് പച്ചക്കറി വാഹനത്തില്‍ നിന്നുമാണ് വിപണിയില്‍ മൂന്ന്ലക്ഷത്തോളം വിലവരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തി കൊണ്ടുവന്ന റിപ്പണ്‍ സ്വദേശികളായ പുന്തിരിച്ചി വീട്ടില്‍ റിയാസ്, പുത്തന്‍പീടിക വീട്ടില്‍ ഷിഹാബ് എന്നിവരുടെ പേരില്‍ പുകയില വിരുദ്ധ നിയമ പ്രകാരം എക്സൈസ് ഉദ്യോഗസ്ഥര്‍ തുടര്‍ നടപടികള്‍ കൈകൊണ്ടു.പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അബ്ദുള്‍ സലീം,പ്രിവന്റീവ് ഓഫീസര്‍മാരായ ലത്തീഫ്,വിജയകുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍ മാരായ ജോമോന്, രാജേഷ് കെ തോമസ് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍