കേന്ദ്ര പാക്കേജ്;കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്മെന്റ് നില്‍പ്പുസമരം നടത്തി
ബത്തേരി: കെപിസിസി ഒബിസി ഡിപ്പാര്‍ട്ട്മെന്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ നില്‍പ്പുസമരം നടത്തി.കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പുനഃപരിശോധിക്കുക, രാജ്യത്തെ പരമ്പരാഗത, അസംഘടിത തൊഴിലാളികള്‍ക്കു 5,000 രൂപ വീതം അടിയന്തര സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഡിസിസി ജനറല്‍ സെക്രട്ടറി ഡി.പി. രാജശേഖരന് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറല്‍ സെക്രട്ടറിയും ഒബിസി ഡിപ്പാര്‍ട്ട്മെന്റ് ജില്ലാ ചെയര്‍മാനുമായ ആര്.പി. ശിവദാസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.സി. കൃഷ്ണകുമാര്‍, നിസി അഹമ്മദ്, നൗഫല്‍ കൈപ്പഞ്ചേരി, ഷമീര്‍ മാണിക്യം എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍