ലോക്ക് ഡൗണ്‍ ലംഘിച്ച് ചീട്ടുകളി : 7 അംഗ സംഘം അറസ്റ്റില്‍
മീനങ്ങാടി:രഹസ്യവിവരത്തെ തുടര്‍ന്ന് മീനങ്ങാടി സ്റ്റേഷന് ഹൗസ് ഓഫീസര്‍ അബ്ദുള്‍ ഷെരീഫിന്റെ നിര്‍ദ്ദേശപ്രകാരം തെനേരി കല്ലുപാടി അമ്പലക്കുന്നില്‍ നടത്തിയ പരിശോധനയില്‍ 7 അംഗ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 4150 രൂപയും പോലീസ് കണ്ടെടുത്തു. കല്ലുപാടി പുഞ്ചാക്കുന്നേല്‍ നിധീഷ്,കല്ലുപാടി ആറുകാക്കല്‍ ഗിരീഷ്,കരിങ്കണ്ണിക്കുന്ന് വട്ടോളി ജോസഫ്.കല്ലുപാടി നരിക്കുനി രതീഷ്,കല്ലുപാടി ഇലവങ്കമാലില് രമേഷ്.പുല്‍പ്പള്ളി നരിക്കുഴി ശശിമല രജീഷ്,കല്ലുപാടി അറുകാക്കല്‍ സിജു എന്നിവരാണ് പിടിയിലായത്.ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരവും,പകര്‍ച്ച വ്യാധി ഓര്‍ഡിനന്‍സ് പ്രകാരവും കേസെടുത്തു.എസ്.ഐ ഷാജഹാന്,എ.എസ്.ഐ ഹരീഷ് കുമാര്‍,എസ്പിഒ ജോസഫ്, നിധീഷ്, നിഷാദ് ഷൈജു, അജയ്, സുനീഷ്, സ്പെഷല്‍ ടീമംഗങ്ങളും, ചേര്‍ന്നാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍