മീനങ്ങാടി പഞ്ചായത്ത്;കണ്ടൈന്‍മെന്റ് വാര്‍ഡുകളിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു.
മീനങ്ങാടി:കണ്ടൈന്‍മെന്റ് സോണില്‍പെട്ട മീനങ്ങാടി പഞ്ചായത്തിലെ 7,8,9,10,11, 13,14,15,16,17,18 വാര്‍ഡുകളിലേക്കുള്ള റോഡുകള്‍ പോലീസ് അടച്ചു. അവശ്യസാധനങ്ങള്‍ക്കായി 9497935255,112, ഈ നമ്പറിലേക്ക് വിളിക്കേണ്ടതാണ്.വോളണ്ടിയേഴ്സ് മുഖാന്തരം അവശ്യസാധനങ്ങളും, അത്യാവശ്യ മെഡിസിനും, അവശ്യക്കാരന് എത്തിച്ചുനല്കുന്നതാണ്.കണ്ടൈന്‍മെന്റ് സോണില്‍ മീനങ്ങാടി -മാനന്തവാടി,54 -അമ്പലവയല്‍, മീനങ്ങാടി -മൂന്നാനക്കുഴി റോഡുകള്‍ മാത്രമേ തുറക്കുകയുള്ളു. ഇവിടെ പോലീസിന്റെ കര്‍ശന പരിശോധനയുമുണ്ടാവും.ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് അനുബന്ധ പ്രവര്‍ത്തകരെ മാത്രമേ ജോലി സംബന്ധമായി പുറത്ത് പോകുവാന്‍ അനുവദിക്കുകയുള്ളൂ എന്ന് മീനങ്ങാടി സി.ഐ. അബ്ദുള്‍ ഷെരീഫ് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍