വെട്ടുകിളികളിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിക്കുന്നു
പുല്‍പ്പള്ളി:പഞ്ചായത്തിലെ വേലിയമ്പം അലക്സിന്റെ കൃഷിയിടത്തില്‍ വെട്ടുകിളിയിറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നത് വ്യാപകമാകുന്നു.അലക്സിന്റെ വാഴ,കാപ്പി,മാവ്,ഇഞ്ചി ഉള്‍പ്പടെയുള്ള വിളകളാണ് വ്യാപകമായി നശിപ്പിച്ചത്.വാഴയുടെ ഇലകള്‍ മറ്റും പൂര്‍ണ്ണമായി വെട്ടുകിളികള്‍ നശിപ്പിച്ചു. ഇത് മൂലം ഒരാഴ്ച്ചയോളമായി സമീപകൃഷിയിടങ്ങളിലടക്കം വ്യാപകമായ കൃഷി നാശം ഉണ്ടായിട്ടും കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് ഇതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്രദേശത്തെ കര്‍ഷകരുടെ ഈട്ടി,തേക്ക് ഉള്‍പ്പടെയുള്ള മരങ്ങളില്‍ പോലുംവെട്ടുകിളികളുടെ ശല്യം രൂക്ഷമാണ്. ഇത് മൂലം കര്‍ഷകര്‍ക്ക് ഒരു കൃഷിയും ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കാര്‍ഷിക വിളകളുടെ ഇലകള്‍ തിന്നാന്‍ കൂട്ടമായെത്തുന്ന വെട്ടുകിളികള്‍ മണിക്കൂറുകള്‍ കൊണ്ട് പൂര്‍ണ്ണമായും തിന്ന് തീര്‍ക്കുന്നു. ഇതിനു പരിഹാരം കാണാന്‍ കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍