അവസാന മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി സത്യവതി ടീച്ചര്‍
നിരവില്‍പ്പുഴ:ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ കുറുക്കന്മൂല ഗവ. എല്‍പി സ്കൂള്‍ പ്രധാന അധ്യാപികയായ സത്യവതി ടീച്ചര്‍ മെയ് മാസത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്.ഏപ്രില്‍ മെയ് മാസത്തെ 12 ദിവസത്തെ ശമ്പളത്തിന് പുറമേ 50000 രൂപയുടെ ചെക്കാണ് മാനന്തവാടി എംഎല്‍എ ഒ.ആര് കേളുവിന് കൈമാറിയത്്.കഴിഞ്ഞ പ്രളയകാലത്തും ഒരുമാസത്തെ ശമ്പളവും അധ്യാപക അവാര്‍ഡ് തുകയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് പി എ ബാബു, സിപിഐഎം തൊണ്ടര്‍നാട് ലോക്കല്‍ സെക്രട്ടറി വേണു മുള്ളോട്ട് എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍