സബ് ട്രഷറിയ്ക്ക് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി
പുല്‍പ്പള്ളി:അസാധാരണമായ പ്രതിസന്ധി നേരിടുന്ന കര്‍ഷകര്‍,തൊഴിലാളികള്‍ ചെറുകിട കച്ചവടക്കാര്‍ വിദ്യാര്‍ത്ഥികള്‍ അസംഘടിത തൊഴിലാളികള്‍ മറ്റു ദുര്‍ബല ജനവിഭാഗങ്ങള്‍ എന്നിവരുടെ മുഴുവന്‍ കടങ്ങള്‍ എഴുതിത്തളളി മൂന്നു വര്‍ഷത്തേയ്ക്കു പലിശ രഹിത വായ്പ അനുവദിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി കെ.കെ ഏബഹാം ആവശ്യപ്പെട്ടു.കെ.പി.സി.സി സംസ്ഥാന വ്യാപകമായി നടത്തിയ കുത്തിയിരിപ്പ് സമരത്തിന്റെ ഭാഗമായി പുല്പ്പളി സബ് ട്രഷറിയ്ക്കു മുന്നില്‍ നടത്തിയ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക് ഡൗണിന് ശേഷം എന്തു ചെയ്യുമെന്ന അങ്കലാപ്പിലാണ് ജനങ്ങള്കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പുതിയ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളുടെ ആശങ്കയകറ്റണം ഏബ്രഹാം ആവശ്യപ്പെട്ടു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്എം.ടി.കരുണാകരന്, അദ്ധ്യക്ഷത വഹിച്ചു.ഐ.എന്‍.ടി.യു.സി. റീജിയണല്‍ ചെയര്മാന് പി.എന്‍ ശിവന്,കര്‍ഷക കോണ്‍ഗസ് മണ്ഡലം പ്രസിഡന്റ് ആന്റണി പോലിക്കര, മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.ഡി.ജോണി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍