ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു

മാനന്തവാടി:തോണിച്ചാലില്‍ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രകന്‍ മരിച്ചു.മാനന്തവാടി ചങ്ങാടക്കടവ് പുലിക്കോട്ടേഴ്‌സിന് സമീപം താമസിക്കുന്ന അലി (46) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം.ഗുരുതരമായി പരിക്കേറ്റ അലി മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ ഇന്ന് 12 മണിയോടെ മരിക്കുകയായിരുന്നു.കല്ലോടി റോഡിലൂടെ തോണിച്ചാലില്‍ എത്തിയ കാര്‍ പ്രധാന റോഡിലേക്ക് കയറുന്നതിനിടെ മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്നു കാര്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍