കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

തോണിച്ചാല്‍:തോണിച്ചാലില്‍ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. പാണ്ടിക്കടവ് സ്വദേശി അലിക്കാണ് (46) പരിക്കേറ്റത്.ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു സംഭവം. കല്ലോടി റോഡിലൂടെ തോണിച്ചാലില്‍ എത്തിയ കാര്‍ പ്രധാന റോഡിലേക്ക് കയറുന്നതിനിടെ മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്നു കാര്‍.ഗുരുതരമായി പരിക്കേറ്റ അലിയെ ആദ്യം മാനന്തവാടി ജില്ലാ ആശുപത്രിയുടെ അത്യാ ഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍