പെട്രോള്‍,ഡീസല്‍ വില വര്‍ധന:ഐ.എന്‍.ടി.യു.സി പ്രതിഷേധ ജ്വാല നടത്തി
പുല്‍പ്പള്ളി:കുത്തനെയുള്ള പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെയും ക്രൂഡോയില്‍ വിലക്കുറവിന്റെ ആനുകൂല്യം തട്ടിയെടുക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും ഐഎന്‍ടിയുസി പുല്‍പ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി ടെലഫോണ്‍ എക്സ്ചേഞ്ചിന് മുന്നില്‍ പ്രതിഷേധ ജ്വാല നടത്തി.മന്മോഹന് സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില ബാരലിന് 110 രുൂപയായിരുന്നപ്പോഴും 4045 രൂപ നിരക്കില്‍ പെട്രോള്‍ ,ഡീസല്‍ ലഭ്യമായിരുന്നു.എന്നാല്‍ ലോകം കണ്ട ഏറ്റവും കുറഞ്ഞ വിലയില്‍ ക്രൂഡോയില്‍ ലഭിച്ചിട്ടും പെട്രോള്‍, ഡീസല്‍ വില 75 രൂപയായി തുടരുന്നു. 6 വര്‍ഷത്തെ മോദി ഭരണത്തില്‍ ഒരു ലക്ഷത്തി എഴുപത്തി ആറായിരംകോടി രൂപയാണ് ഇന്ധനവില വര്‍ദ്ധനയിലൂടെ സര്‍ക്കാര്‍ കൊള്ളയടിച്ചത്,.രാജ്യത്ത് വന്‍ വിലക്കയറ്റം സൃഷ്ടിച്ച് പാവങ്ങളെകാള്ളയടിച്ച് കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. മഹാമാരിയായ കോവിഡ് 19 ന്റെ ഭീതിയില്‍ രാജ്യം വിറങ്ങലിച്ചു നില്ക്കുമ്പോള് നടത്തുന്ന ഈ ജനദ്രോഹ നടപടിക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഐഎന്‍ടിയുസി തൊഴിലാളികളെ അണിനിരത്തി വന്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പു നല്കി.സമരംഐഎന്ടിയുസി പുല്‍പ്പള്ളി മണ്ഡലം പ്രസിഡണ്ട്, സണ്ണി തോമസ് സമരം ഉദ്ഘാടനം ചെയ്തു. റെജി പുളിങ്കുന്നേല്‍, സി.പി ജോയി, വര്‍ഗ്ഗീസ് കല്ലോലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍