കോവിഡ് വ്യാപനം:ഗുരുതര വീഴ്ച്ചയെന്ന് ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ്
ബത്തേരി:കോവിഡ് വ്യാപന നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ വയനാട് ജില്ലാ ഭരണകൂടത്തിന് ഉദാസീനതയെന്ന് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കമ്മറ്റി ആരോപിച്ചു.ചീരാലിലെ രോഗി കോവിഡ് ബാധിതര്‍ ഏറെയുള്ള ചെന്നൈയിലെ കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നാണ് വരുന്നത് എന്ന് അറിഞ്ഞിട്ടും ഇയാളെ സര്‍ക്കാര്‍ കോറന്റീനില് വെക്കാതെ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചത് ഗുരുതരമായ വീഴ്ച്ചയാണ്. ഇദ്ദേഹത്തെ ജില്ലാ അതിര്‍ത്തിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവന്ന സഹോദരനെയും സുഹൃത്തിനേയും നിരീക്ഷണത്തില്‍ വെക്കാതിരുന്നതും ജില്ലാ ഭരണകൂടത്തിന്റെ ഉദാസീനതയാണ്. സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും പ്രതിഛായ വര്‍ധിപ്പിക്കാനായി പരിശോധന ഫലങ്ങള്‍ പുറത്തു വിടുന്നത് വൈകിപ്പിക്കുന്ന പ്രവണതയും അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ്ബ്ലോക്ക് പ്രസിഡന്റ് റ്റി ജെ ജോസഫ് അധ്യക്ഷത വഹിച്ചു. സക്കരിയ മണ്ണില്‍, റ്റിജി ചെറുതോട്ടില്‍, കെ എം വര്‍ഗീസ്, എ പി കുര്യാക്കോസ്,ജയ മുരളി പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍