കെഎസ്ഇബി ഓഫീസിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം
പുല്‍പ്പള്ളി:കോവിഡ് 19 പടര്‍ന്നുപിടിച്ച് ജനങ്ങള്‍ക്ക് പുറത്തിറങ്ങാനോ തൊഴിലെടുക്കാനോ പറ്റാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച അമിത വൈദ്യുതി ബില്ലില്‍ പ്രതിഷേധിച്ച് പുല്‍പ്പള്ളി കെഎസ്ഇബി ഓഫീസിനു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മെഴുകുതിരി വിതരണം ചെയ്യുകയും നില്‍പ്പ് സമരം സംഘടിപ്പിക്കുകയും ചെയ്തു.സമരം ബില്ലടച്ച് പുറത്ത് വന്ന ഉപഭോക്താക്കള്‍ക്ക് മെഴുകുതിരി നല്‍കിക്കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥന സെക്രട്ടറി എം.കെ ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. വൈദ്യുതിചാര്‍ജ് കുറയ്ക്കുക ,സര്‍ചാര്‍ജ് വര്‍ദ്ദന ഒഴിവാക്കുക,ചെറുകിട ഇന്‍ഡ്രസ്ട്രിയല്‍ വ്യാപാര സ്ഥാപനങ്ങള്‍ ,രോഗികള്‍ ,ബിപിഎല്‍ എന്നിവര്‍ക്ക് കോവിഡ് കാലത്തെ ബില്ല് ഒഴിവാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് ആവിശ്യപ്പെട്ടു.സമരത്തിന് യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സെക്രട്ടറി സിജു തോട്ടത്തില്‍ അദ്യക്ഷത വഹിച്ചു.ജോമറ്റ് സെബാസ്റ്റന്‍ , പി.ആര് അജിത് , സിഎ അനുജിത്ത് , എബി തോമസ് , സി എ ഡോണ്‍ എന്നിവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍