വാക് ഇന്‍ സാമ്പിള്‍ കിയോസ്ക് നിര്മ്മിച്ചുനല്കി.
ബത്തേരി :ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന് രാജ്യ വ്യാപകമായി നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ് 19 സ്രവ പരിശോധനയ്ക്കുള്ള നോര്‍ത്ത് കൊറിയന്‍ മോഡല്‍ വാക് ഇന്‍ സാമ്പിള്‍ കിയോസ്ക് നിര്‍മിച്ചുനല്‍കി. ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന്അഖിലേന്ത്യാ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് പി.സി ,സുല്‍ത്താന്‍ ബത്തേരി ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ലത ശശിക്ക് താക്കോല്‍ കൈമാറി.പ്രസ്തുത ചടങ്ങില്‍ മോഹന്‍ രാജ് (ആശുപത്രി സൂപ്രണ്ട് ), അനീഷ് കുര്യന് (ആശുപത്രി പിആര്‍ഒ ), അഖില്‍ എസ് അപ്പുകുട്ടന്‍ (എഫ്ബിഇയു കേന്ദ്ര കമ്മറ്റി അംഗം ), ജിയോ ജോസഫ് (എഫ്ബിഇയു കോഴിക്കോട് മേഖല റീജിയണല്‍ സെക്രട്ടറി ),സ:സിറാജ് (എഫ്ബിഇയു കാഴിക്കോട് മേഖല വൈസ് ചെയര്മാന് ) എന്നിവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍