തമിഴ്നാട്ടില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കണം:യൂത്ത് കോണ്‍ഗ്രസ്
ബത്തേരി:തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.താളൂര്‍,പാട്ടവയല്‍ നാടുകാണി,ചോലാടി ചെക്പോസ്റ്റുകള്‍ ഇവര്‍ക്കായി തുറന്നു കൊടുക്കണം.തൊട്ടടുത്തുള്ള നീലഗിരി ജില്ലയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താന്‍ അപേക്ഷ നല്‍കുന്നവര്‍ക്ക് വാളയാര്‍,മുത്തങ്ങ ചെക്ക്പോസ്റ്റുകള്‍ മാത്രമേ തിരഞ്ഞെടുക്കാന്‍ കഴിയുന്നുള്ളു.ഇത് പ്രായോഗികമല്ലെന്നും ജില്ലയ്ക്ക് തൊട്ടപ്പുറത് ഉള്ളവരെ വീട്ടിലെത്തിക്കാന്‍ കാര്യക്ഷമമായ ഇടപെടല്‍ ജില്ലാ ഭരണകൂടം നടത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍