പാട്ടുപെട്ടിയിലെ താരമായി പി.എ റിഷാന
ബത്തേരി:ബത്തേരി സെന്റ് മേരീസ് കോളേജ് കെ.എസ്.യു യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പാട്ടുപെട്ടി ഓണ്‍ലൈന്‍ ഗാനാലാപന മത്സരത്തില്‍ മുട്ടില്‍ ഡബ്ല്യൂ.എം.ഒ കോളേജ് വിദ്യാര്‍ത്ഥിനി പി.എ റിഷാന ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഇന്ത്യക്കകത്തും,പുറത്തും നിന്നുമുള്ള 230 ഓളം പേര് പങ്കാളികളായതിനാല്‍ പാട്ടുപെട്ടി ഏറെ ശ്രദ്ധേയമായിരുന്നു.നീലഗിരി കോളേജ് വിദ്യാര്‍ത്ഥി നിസാം രണ്ടാം സ്ഥാനവും,ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥി ആനന്ദ് സി.ബി മൂന്നാം സ്ഥാനവും,പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി മുഹ്സിന് നാലാം സ്ഥാനവും,ചെന്നൈ പി.എസ്.ജി കോളേജ് വിദ്യാര്‍ത്ഥിനി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.ലോക്ഡൗണ്‍ കാലത്ത് സ്കൂള്‍,കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയ പരിപാടിക്ക് ഇന്‍സ്റ്റാഗ്രാമില്‍ മികച്ച പ്രതികരണം ലഭിച്ചിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍