വേനല്‍മഴ: അടിയന്തരമായി നഷ്ടപരിഹാരം നല്‍കണം: ഐ സി ബാലകൃഷ്ണന്
ബത്തേരി:വേനല്‍മഴയില്‍ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്കും, വീടുകള്‍ തകര്‍ന്നവര്‍ക്കും അടിയന്തരമായി നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന് എം എല്‍ എ ആവശ്യപ്പെട്ടു. ഏതാനം ദിവസങ്ങളായി വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വേനല്‍മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണുണ്ടായത്.ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയാണ് മഴയിലും കാറ്റിലും നശിച്ചത്.ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃഷിനാശമുണ്ടായ പ്രദേശങ്ങളും, വീട് തകര്‍ന്ന സ്ഥലങ്ങളും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി നാശനഷ്ടങ്ങളുടെ കണക്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍