വാഴത്തോട്ടത്തില്‍ നിന്നും എക്സൈസ് 200 ലിറ്റര്‍ വാഷ് കണ്ടെത്തി ;തോട്ടം ഉടമയെ അറസ്റ്റ് ചെയ്തു
മൂപ്പൈനാട്:വയനാട് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡിന്റെ നേതൃത്വത്തില്‍ വൈത്തിരി താലൂക്കിലെ മൂപ്പൈനാട് വില്ലേജ് കടല്‍മാട് പാത്തിമൂല ഭാഗത്ത് നിന്ന് 200 ലിറ്റര്‍ വാഷ് കണ്ടെത്തി.തകര ബാരലില്‍ വാഴ തോട്ടത്തില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു വാഷ്.വാഴതോട്ടം ഉടമയായ കടല്‍മാട് മേലെ അത്തിമുട്ടം മാധവന് മകന് ശ്രീധരന് എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി നിയമത്തില്‍ കേസെടുത്തു.പരിശോധനക്ക് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിമ്മി ജോസഫ്,എക്സൈസ് ഇന്‍സ്പെക്ടര്‍ രാവാക്യഷ്ണന്,പ്രിവന്റീവ് ഓഫീസര്‍മാരായ ബാബുരാജ്, പ്രഭാകരന്, സതീഷ്,സിഇഒമാരായ അമല്‍, അര്ജുന്,നിഷാദ്, സനൂപ്, അനില്‍, സുരേഷ്, പ്രമോദ്, ജിതിന്, സുധീഷ്, െ്രെഡവര്‍ അന്‍വര്‍, ബാലകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms