100 ലിറ്റര്‍ വാഷുമായി ഒരാള്‍ അറസ്റ്റില്‍
അമ്പലവയല്‍:ലോക്ക്ഡൗണിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി എക്സൈസ് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ അമ്പലവയല്‍ ടൗണ്‍ ഭാഗത്ത് വെച്ച് 100 ലിറ്റര്‍ വാഷ് പിടികൂടി.സുല്‍ത്താന്‍ബത്തേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയ്ത.സംഭവുമായി ബന്ധപ്പെട്ട് നൂല്‍പ്പുഴ നെന്മേനി എരങ്ങോത്ത് വീട്ടില്‍ എ.വി യാക്കോബ് (53) നെ അറസ്റ്റ് ചെയ്തു.ഇയാള്‍ താമസിക്കുന്ന അമ്പലവയലിലെ വാടക വീട്ടിലാണ് ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 100 ലിറ്റര്‍ വാഷ് സൂക്ഷിച്ചത്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി .കെ ഷാജി നേതൃത്വം നല്കിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ ടി. ബി അജീഷ് ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എ രഘു,ദിനീഷ് എം.എസ് എന്നിവര്‍ പങ്കെടുത്തു.മുന്‍ ആഴ്ചകളിലും അമ്പലവയല്‍ ടൗണ്‍ ഭാഗങ്ങളില്‍ നിന്നും വാഷ് കേസുകള്‍ കണ്ടെടുത്തിരുന്നു . ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.എന്‍ ബൈജു അിറയിച്ചു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍