തെരുവ് നായ ശല്യം; ശ്രദ്ധ ക്ഷണിക്കല്‍ സമരവുമായി യൂത്ത്ലീഗ്
ബത്തേരി:സുല്‍ത്താന്‍ ബത്തേരി ടൗണില്‍ കഴിഞ്ഞ ദിവസം തെരുവ് നായയുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും പിന്നീട് നാട്ടുകാര്‍ നായയെ തല്ലികൊല്ലുകയും ചെയ്തിരുന്നു.കൊല്ലപ്പെട്ട തെരുവ് നായക്ക് പേവിഷബാധ ഉണ്ടായിരുന്നതായി പറയുന്നു.നിരവധി നായകള്‍ ഇതുപോലെ ടൗണിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ട്.തെരുവ് നായയുടെ കടിയേറ്റ് രണ്ട് ദിവസം കഴിഞ്ഞിട്ടും നഗരസഭ അധികൃതര്‍ മറ്റുള്ള തെരുവ് നായ്ക്കളെ പിടികൂടുന്നതിന് വേണ്ടഒരു നടപടികള്‍ പോലും സ്വീകരിച്ചിട്ടില്ല.ടൗണിലുള്ള തെരുവ് നായ്ക്കളെ പിടികൂടണമെന്ന് അവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത്ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി മുന്‍സിപ്പല്‍ ഓഫീസിന് മുമ്പില്‍ ശ്രദ്ധ ക്ഷണിക്കല്‍ സമരം നടത്തി.സമരംനിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പി പി അയ്യൂബ് ഉദ്ഘാടനം ചെയ്തു.യൂത്ത്ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് വേങ്ങൂര്‍,മുനിസിപ്പല്‍ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി റിയാസ് കല്ലുവയല്‍,ട്രഷറര്‍ സാലിം പഴേരി എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍