കാട്ടാന കുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ ഉദയക്കര റിസര്‍വ്വിനകത്ത് ഒന്നര വയസുള്ള ആനകുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.ആനകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് ജഢം കണ്ടെത്തിയത്.ആനകളെ ഓടിച്ചതിന് ശേഷമാണ് ആന കുഞ്ഞിന്റെ ജഡം പോസ്റ്റ് നടപടികള്‍ ആരംഭിച്ചത്.സൗത്ത് വയനാട് ഡിഎഫ്ഒ പി.രജ്ഞിത്തിന്റെ നേതൃത്വത്തിന് വെറ്റിനറി സര്ജന് ഡോക്ടര്‍ അരുണ്‍ സക്കറിയ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ജഡം കാട്ടില്‍ സംസ്ക്കരിച്ചു.ചെതലയം റേയ്ഞ്ച് ഓഫീസര്‍ ശശികുമാര്‍ ടി,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍