അതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ച്പരിശോധന നടത്തി ;അതിര്‍ത്തി കടക്കാന്‍ നദി തീരങ്ങളിലൂടെയുള്ള ഊടുവഴികള്‍ കണ്ടെത്തി
പുല്‍പ്പളളി:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായ കേരളാ കര്‍ണാടക അതിര്‍ത്തിപ്രദേശങ്ങളില്‍ വയനാട് ജില്ലാ പോലീസ് മേധാവി ആര് ഇളങ്കോ,മാനന്തവാടി ഡിവൈഎസ് പി എ.പി ചന്ദ്രന്,പുല്‍പ്പളളി എസ്.ഐ അജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുല്‍പ്പളളി പോലീസ് സ്റ്റേഷന് അതിര്‍ത്തിയില്‍ കര്‍ണ്ണാടക സംസ്ഥാനത്തോട് ചേര്‍ന്ന കബനി തീരപ്രദേശത്ത് ചേകാടി പാലം മുതല്‍ കൊളവളളി വരെ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി.ആളുകള്‍ കര്‍ണ്ണാടകയില്‍ നിന്നും പുല്‍പ്പളളിയിലേക്ക് കബനി നദിയുടെ പല ഭാഗങ്ങളിലൂടെ നടന്ന കയറുന്ന 10 ഓളം ചെറു വഴികള്‍ കണ്ടെത്തിയിട്ടുണ്ട്.അതു കൊണ്ട് ഈ വഴികളിലും പ്രദേശങ്ങളിലും ശക്തമായ പോലീസ് പട്രോളിംഗ് നടത്താന്‍ വയനാട് ജില്ലാ പോലീസ് മേധാവി നിര്‍ദേശിച്ചു. ഇന്ന് മുതല്‍ പുല്‍പ്പളളി അതിര്‍ത്തി പ്രദേശങ്ങളില്‍ ശക്തമായ പോലീസ് പട്രോളിംഗും നടത്തും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍