ബാറല്ല മെഡിക്കല്‍ കോളേജാണ് വയനാടിന് വേണ്ടത് :കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റി
ബത്തേരി:പുതിയ ബാറുകളല്ല മെഡിക്കല്‍ കോളേജാണ് വയനാടിന് ആവശ്യമെന്ന് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റി.കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ വയനാട്ടില്‍ പുതിയ ബാറുകള്‍ക്ക് നല്കിയ അനുമതി പിന്‍വലിക്കണം.ചെറിയ ജില്ലയായ വയനാട്ടില്‍ ഇനിയും ബാറുകള്‍ക്ക് അനുമതി നല്‍കുന്നത് വയനാടിനെ മദ്യത്തില്‍ മുക്കിക്കൊല്ലാനെ ഉപകരിക്കൂ. സാധാരണക്കാരും തൊഴിലാളികളും കൂടുതലുള്ള വയനാട്ടില്‍ മദ്യത്തിന്റെ ലഭ്യത കൂട്ടുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത് എന്താണെന്ന് വ്യക്തമാക്കണം.രാജ്യം കോവിഡെന്ന മഹാമാരിയെ നേരിടുമ്പോള്‍ മദ്യ മുതലാളിമാര്‍ക്ക് തിടുക്കപ്പെട്ട് സഹായം നല്‍കുന്നതിന് പിന്നില്‍ അഴിമതിയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നൂവെന്നും കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി മണ്ഡലം കമ്മിറ്റി ആരോപിച്ചു.അബ്കാരികളെ പ്രീണിപ്പിക്കുന്നതിന് പകരം ആരോഗ്യമേഖലയില്‍ പിന്നോക്കം നില്ക്കുന്ന വയനാടിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളേജ് യഥാര്ത്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. തീരുമാനം പുനപരിശോധിക്കാന്‍ തയ്യാറാവാത്ത പക്ഷം ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും.മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍ അധ്യക്ഷത വഹിച്ചു.എന്‍ എം വിജയന്,ഡി പി രാജശേഖരന്,നിസി അഹമ്മദ്, ആര് പി ശിവദാസ്,സക്കരിയ മണ്ണില്‍, റ്റിജി ചെറുതോട്ടില്‍,സണ്ണി നെടുംങ്കല്ലേല്‍,കെ ഒ ജോയി, അസീസ് മാടാല, ഗഫൂര്‍ പുളിക്കല്‍, റ്റി റ്റി ലൂക്കോസ് പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍