വായനപ്പുഴയായൊഴുകാം' കുട്ടികള്‍ക്കായി വിവിധ പരിപാടികളുമായി ജില്ലാ ശിശുക്ഷേമ സമിതി
മീനങ്ങാടി:കോവിഡ് കാലത്ത് വീട്ടില്‍ തന്നെ കഴിയേണ്ടി വരുന്ന കുട്ടികള്‍ക്കായി വിവിധ പരിപാടികളുമായി ജില്ലാ ശിശുക്ഷേമ സമിതി.തെരഞ്ഞെടുത്ത കോളനികളിലെ കുട്ടികള്‍ക്കായി നിറക്കൂട്ടും, കുടുംബക്കൃഷിയിലെ കുട്ടികളുടെ പങ്കാളിത്തം പരിഗണിച്ച് പ്രോത്സാഹിപ്പിക്കാനുള്ള പരിപാടിയും ലോക പുസ്തക ദിനമായ ഏപ്രില്‍ 23 മുതല്‍ വായനാ വാരത്തിന്റെ സമാപന ദിനമായ ജൂണ്‍ 26 വരെ നീണ്ടു നില്ക്കുന്ന വായനാ മത്സരവും 'വായനപ്പുഴയായൊഴുകാം'വൈറസ് നല്കിയ പാഠം എന്ന പേരില്‍ കൊറൊണക്കാല അനുഭവ രചനാ മത്സരവും സംഘടിപ്പിക്കുന്നു.തെരഞ്ഞെടുത്ത കോളനികളിലെ കുട്ടികള്‍ക്ക് ചിത്രരചനയ്ക്കാവശ്യമായ പുസ്തകം ക്രയോണ്‍ എന്നിവ ലഭ്യമാക്കി കുട്ടികള്‍ക്ക് വരയ്ക്കാനുള്ള സാഹചര്യം ഒരുക്കുന്ന പ്രവര്‍ത്തനമാണ് നിറക്കൂട്ട്. 28.4.20 മുതല്‍ 05.05.20 വരെയുള്ള സമയത്ത് ശിശുക്ഷേമ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും.
എല്ലാ വീട്ടിലും പച്ചക്കറി കൃഷി എന്ന കേരളീയരുടെ കൃഷിശീലം തിരിച്ചുപിടിച്ച ഇക്കാലത്ത് കുടുംബക്കൃഷിയിലെ കുട്ടിക്കൃഷിയെ അടയാളപ്പെടുത്താനും കുട്ടികളുടെ മികച്ച ഇടപെടലുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതുമാണ് കൃഷിപാഠം പദ്ധതി. കുട്ടികളുടെ പങ്കാളിത്തം തെളിയിക്കുന്ന രീതിയില്‍ ഫോട്ടോ എടുത്ത് വിലാസവും ഫോണ്‍ നമ്പറും സഹിതം മാനന്തവാടി താലൂക്കിലുള്ളവര്‍ 9539766444 വൈത്തിരി താലൂക്കിലുള്ളവര്‍ 9446035916 എന്ന നമ്പറിലും ബത്തേരി താലൂക്കിലുള്ളവര്‍ 9447933267 എന്ന നമ്പറിലും അയക്കണം.
'വായനപ്പുഴയായൊഴുകാം'
ഒട്ടേറെ കൊച്ചരുവികള്‍ ചേര്‍ന്ന് പുഴ രൂപപ്പെടുന്ന വിവരം കുട്ടികള്ക്കറിയാമല്ലോ ? അറിവാകുന്നപുഴയെ പോഷിപ്പിക്കുന്ന തരത്തില്‍ പരമാവധി പുസ്തകങ്ങള്‍ വായിച്ച് നോട്ട് തയ്യാറാകുന്ന പ്രവര്‍ത്തനമാണ് ലോക പുസ്തക ദിനമായ ഏപ്രില്‍ 23ന് ആരംഭിച്ച് വായന വാര സമാപനത്തില്‍ പൂര്‍ത്തിയാകുന്ന പരിപാടിയാണ് വായനപ്പുഴയായൊഴുകാം.
കുട്ടികള്‍ തൊട്ടടുത്ത ലൈബ്രറിയില്‍ നിന്നും പുസ്തകങ്ങളെടുത്ത് വായിച്ച് നോട്ട് തയ്യാറാക്കുകയും 26.6.20ന് അവ അതാത് ലൈബ്രറികളില്‍ ഏല്പിക്കുകയുമാണ് ചെയ്യേണ്ടത്.ഓരോ ലൈബ്രറിയിലും എല്‍പി യുപി എച്ച്എസ് വിഭാഗങ്ങളിലെ മികച്ച ഒന്ന് വീതം നോട്ടുകള്‍ ശിശുക്ഷേമ സമിതിക്ക് കൈമാറണം. ഇങ്ങനെ തെരഞ്ഞെടുക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ച് സാഹചര്യം അനുകൂലമായാല്‍ ജില്ലാതല സാഹിത്യ ശില്പശാല സംഘടിപ്പിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.ങ്കെടുക്കുന്ന കുട്ടികള്‍ പേര് ,വിലാസം, ഫോണ്‍ നമ്പര്‍, ലൈബ്രറിയുടെ പേര് , സ്ഥലം എന്നിവ 9048010778 എന്ന നമ്പറില്‍ വാട്സ് അപ്പ് ചെയ്യണം.
അനുഭവക്കുറിപ്പ് മത്സരം
'വൈറസ് പഠിപ്പിച്ച പാഠം' എ4 ഷീറ്റില്‍ 2 പുറത്തില്‍ കവിയാതെ യുപി എച്ച്എസ് എച്ച് എസ് എസ് വിദ്യാര്‍ഥികള്‍ക്ക് 31.05.20 നോ മുമ്പോ ലഭിക്കത്തക്ക വിധം സെക്രട്ടറി ജില്ലാ ശിശുക്ഷേമ സമിതി ജവഹര്‍ ബാലഭവന് മീനങ്ങാടി 673591 എന്ന വിലാസത്തില്‍ അയക്കണം തെരഞ്ഞെടുക്കപ്പെടുന്നവരെ സാഹിത്യ ശില്പശാലയില് പങ്കെടുപ്പിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും. സെക്രട്ടറി ജില്ല ശിശുക്ഷേമ സമിതി ഫോണ്‍ 7559039369 / 9446695426
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍