യൂത്ത് കോണ്‍ഗ്രസ്സ് നില്‍പ്പ് സമരം നടത്തി
ബത്തേരി:ആലപ്പുഴ ജില്ലയിലെ കായംകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈല്‍ ഹസനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സി പി എം,ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷന് മുന്‍ മ്പില്‍ നില്‍പ്പ് സമരം നടത്തി. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ സമരം ഉദ്ഘാടനം ചെയ്തു .കോവിഡ് 19 കാലത്ത് രാഷ്ട്രീയം പറയരുത് എന്ന് പറയുന്ന മുഖ്യമന്ത്രി കേരളം ഭരിക്കുമ്പോള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ആളുകളെ കൊല്ലാന്‍ നടക്കുന്ന സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാക്കണമെന്ന് അദ്ദേഹം പറഞ്ഞു.പ്രതികള്‍ക്കെതിരെ തക്കതായ നടപടി സ്വീകരിച്ചില്ലെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അറിയിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് സിറിള്‍ ജോസ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എം.കെ. ഇന്ദ്രജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി സുജിത്ത് പി.എം, അഫ്സല് ചീരാല്‍, തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍