ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
പനമരം:അറ്റകുറ്റപ്പണികള്‍ക്കു ശേഷം പനമരം സിഎച്ച്സി യിലെ ഡയാലിസിസ് യൂണിറ്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.പ്രളയകാലത്ത് കെട്ടിടത്തിന് സംഭവിച്ച കേടുപാടുകള്‍ പരിഹരിച്ചും പുതുതായി രണ്ട് മെഷീന് കൂടി ഉള്‍പ്പെടുത്തിയുമാണ് യൂണിറ്റ് പ്രവര്‍ത്തനം പുനരാംരഭിച്ചതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ വി.ആര്. ഷീജ അറിയിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അഭിലാഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ മേഴ്സി ബെന്നി, വൈസ് പ്രസിഡന്റ് കുഞ്ഞായി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ ജയന്തി രാജന്, സിവില്‍ സര്ജന് ഡോ.പി. സോമസുന്ദരന്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍