പ്രതിഷേധവുമായി വനിതാ കൗണ്‍സിലര്‍മാര്‍
ബത്തേരി:കേരള സര്‍ക്കാര്‍ കോവിഡ് കാലത്ത് കുടുംബശ്രീ മേഖലക്ക് ലോണ്‍ പ്രഖ്യാപിച്ച 20000 രൂപ വെട്ടിക്കുറച്ച് 5000 രൂപയാക്കിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ് ബത്തേരി മുന്‍സിപ്പല്‍ വനിതാ കൗണ്‍സിലര്‍മാര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുന്‍സിപ്പല്‍ ഓഫീസിന് മുമ്പില്‍ പ്രതിഷേധിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്കായി 20000 രൂപയായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.പലിശരഹിത വായ്പയായിട്ടാണ് പ്രഖ്യാപനം നടത്തിയിട്ടുള്ളത്.പ്രഖ്യാപനം നടത്തിയ ഫണ്ട് പിന്നീട് വെട്ടിക്കുറക്കുകയും 5000 രൂപയായി നിജപ്പെടുത്തുകയും ചെയ്തു. ഇതില്‍ 9 ശതമാനം പലിശ അടക്കേണ്ടതുമാണ്.സര്‍ക്കാരിന്റെ പുതിയ ഉത്തരവ് കുടുംബശ്രീ അംഗങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു വരുകയാണ്.കുടുംബശ്രീ മേഖലയോടും അംഗങ്ങളോടും സര്‍ക്കാര്‍ കാണിക്കുന്ന കൊടും വഞ്ചനക്കെതിരെ യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരായ ബാനു പുളിക്കല്‍, രാധ സുധീര്‍ ബാബു,ശൈലജ സോമന്,രാധ ബാബു എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍