റേഷന്‍ കടക്ക് മുന്നില്‍ സമരം നടത്തി
ബത്തേരി: മുന്‍ഗണനാ കാര്‍ഡുടമകള്‍ക്ക് സൗജന്യ കിറ്റ് വിതരണത്തിന് റേഷന്‍ കടകളില്‍ എത്തിയിട്ടും അത് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ബത്തേരി മണ്ഡലം കമ്മറ്റി പൊതു വിതരണ കേന്ദ്രത്തിന് മുന്നില്‍ സാമൂഹിക അകലം പാലിച്ച് പ്രതിഷേധ സമരം നടത്തി.സമരം ഡി സി സി ട്രഷറര്‍ എന്‍ എം വിജയന് ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍, ഡി സി സി സെക്രട്ടറി നിസി അഹമ്മദ്, സക്കരിയ മണ്ണില്‍, റ്റിജി ചെറുതോട്ടില്‍,സണ്ണി നെടുങ്കല്ലേല്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍