കോവിഡും കടന്നു കരുത്തുള്ള ഒരു കാലത്തിനായി; സൈന്‍ വെബിനാര്‍ നടത്തി
കൂളിവയല്‍:കോവിഡ് കാലത്തെ ആശയും ആശങ്കയും കോവിഡാനന്തര കാലത്തെ പ്രതീക്ഷകളും പങ്കുവെച്ച് സൈന്‍ വെബിനാര്‍ സംഘടിപ്പിച്ചു. പാനലിസ്റ്റുകളെ കൊണ്ടും ചര്‍ച്ചകള്‍ കൊണ്ടും വിശിഷ്ടമായിരുന്നു പരിപാടി. ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പരിപാടിയുടെ ഉല്‍ഘാടനം നിര്‍വഹിച്ചു. ബന്ധങ്ങളെ ചേര്‍ത്ത് പിടിക്കാന്‍ നമുക്ക് ലഭിച്ച ഒരു അവസരമായി ഈ ലോക്ക് ഡൗണ്‍കാലത്തെ കാണണമെന്നും, കോവിഡാനന്തരം പുതിയൊരു മനുഷ്യനായി പുനര്‍ജനിക്കാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, സൈന്‍ ഡയറക്റ്റര്‍ ബോര്‍ഡ് അംഗങ്ങളായ മലബാര്‍ ഗ്രൂപ്പ് കോചെയര്‍മാന്‍ പി.എ ഇബ്രാഹിം ഹാജി, അബീര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ആലുങ്ങല്‍ മുഹമ്മദ്, കെഎംസിസി നേതാവ് പികെ. അന്‍വര്‍ നഹ, ഒഐസിസി നേതാവ് മന്‍സൂര്‍ പള്ളൂര്‍ തുടങ്ങിയവര്‍ സംവദിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റാഷിദ് ഗസ്സാലി മോഡറേറ്റര്‍ ആയിരുന്നു. ബാസിം ഗസ്സാലി സ്വാഗതവും മുജീബ് ജൈഹൂണ് നന്ദിയും പറഞ്ഞു.
പ്രതിനിധികളുടെ തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് പനലിസ്റ്റുകള്‍ മറുപടി നല്‍കി. സ്ഥിരോത്സാഹത്തോടെ പ്രവര്‍ത്തിച്ച് എല്ലാ തിരിച്ചടികളില്‍ നിന്നും ഉയര്‍ന്നു വന്ന ചരിത്രമാണ് ലോകത്തിന്റേതെന്നും പ്രതിസന്ധികള്‍ക്കിടയിലും അവസരങ്ങള്‍ കണ്ടെത്തി ഉപയോഗപ്പെടുത്തിയാല്‍ ഈ ഘട്ടത്തെയും മറികടക്കാന്‍ സാധിക്കുമെന്നും പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന മികച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഗവണ്‍മന്റ്, സന്നദ്ധ കൂട്ടായ്മകള്‍ക്കും, ഫലപ്രദമായ മാറ്റങ്ങള്‍ക്കായി കുടുംബങ്ങള്‍ക്കും പദ്ധതികള്‍ സമൂഹത്തിനും സമര്‍പ്പിക്കും. Zoom, Facebook live എന്നിവയിലൂടെ വിവിധ രാജ്യങ്ങളില്‍ നിന്നായി 500 ലധികം പ്രതിനിധികള്‍ പങ്കെടുത്തു.