പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
ബത്തേരി:ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് കട തുറന്നുവെച്ച് ലഹരി മിശ്രിത പുകയില ഉത്പ്പന്നം വിപണനം നടത്തിയാളെ പിടികൂടി.സുല്‍ത്താന്‍ ബത്തേരി പഴയ ബസ് സ്റ്റാന്റിലെ എംപിയു ന്യൂ സ്റ്റാള്‍ (നമ്പര്‍ 68) എന്ന വെറ്റില മുറുക്കാന്‍ കടയുടമ തൊവരിമല മലവയല്‍ മൂപ്പന്പറമ്പത്ത് ഇസ്ഹാഖ് (34) ആണ് പിടിയിലായത്.ലോക്ക് ഡൗണ്‍ സമയമായതിനാല്‍ കട തുറക്കരുതെന്ന നിര്‍ദ്ദേശം ലംഘിച്ച് കട തുറന്നുവെച്ച് ലഹരി മിശ്രിത പുകയില ഉത്പന്നങ്ങളായ ഹാന്‍സ്,കൂള്‍,ഫസല്‍ തുടങ്ങിയവ വില്‍പ്പന നടത്തി വരുന്നതായി ജില്ലാ പോലീസ് മേധാവി ഇളങ്കോ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും ബത്തേരി എസ്.ഐ വി.ടി വിജയനും സംഘവും സംയുക്തമായി നടത്തിയ റെയിഡിലാണ് ലഹരി മിശ്രിത പുകയില ഉത്പ്പന്ന പിടികൂടിയത്.കടയില്‍ നിന്നും മുന്നൂറോളം പാക്കറ്റ് ലഹരി മിശ്രിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു.ഇയാള്‍ക്കെതിരെ ലോക്ക്ഡൗണ്‍ ലംഘനത്തിനും ലഹരിമിശ്രിത പുകയില ഉത്പന്നം വിപണനം നടത്തിയതിനുമായി വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.ഇയാള്‍ മുമ്പും ഇത്തരം നിരവധി കേസുകളിലെ പ്രതിയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍