ടാക്സടക്കാനും ഇന്ഷൂറന്സടക്കാനും വഴിയില്ലാതെ ലോറിയുടമകള്‍ നട്ടം തിരിയുന്നു
ബത്തേരി:കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം ഏപ്രില്‍ മാസത്തിലടക്കേണ്ട ടാക്സടക്കാനും കാലവധി കഴിഞ്ഞ ഇന്ഷൂറന്സടക്കാനും മറ്റനുബന്ധ കാര്യങ്ങള്‍ക്കും വഴിയില്ലാതെ കേരളത്തിലെ ലോറിയുടമകള്‍ പ്രയാസപ്പെടുകയാണെന്ന് കേരളാ സ്റ്റേറ്റ് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട് കെ.കെ.ഹംസതെണ്ണൂറ്റിയഞ്ച് ശതമാനം ചരക്ക് ലോറികകളും ഓടിക്കാതെ നിര്‍ത്തിയിട്ടിരിക്കുന്നതിനാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ 30 വരെയുള്ള കോട്ടര്‍ ടാകസ് ഒഴിവാക്കി തരാനും ഇന്‍ഷൂറന്‍സ് കാലവധി ദീര്‍ഘിപ്പിച്ച് തരുന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് എസ്ഐഎംടിഎ മുഖേന ഇന്ത്യന്‍ പ്രധാനമന്ത്രിക്കും കേരളാ മുഖ്യമന്ത്രിക്കും മറ്റ് വകുപ്പ് മന്ത്രിമാര്‍ക്ക് നേരിട്ടും സംഘടന നിവേദനം നടത്തിയിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു.ഈ നിവേദനത്തിന്മേല് ആശ്വസ നടപടി സ്വീകരിച്ച് ലോറിയുടമകളെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് കേരളാ കെ.കെ.ഹംസ ആവശ്യപ്പെട്ടു .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍