അമ്പുകുത്തി മലയിലെ വിള്ളല്‍;ജനങ്ങളുടെ ആശങ്ക പരിഹരിക്കണം : യൂത്ത് കോണ്‍ഗ്രസ്.
ബത്തേരി:അമ്പുകുത്തി മലയില്‍ രൂപപ്പെട്ട ഭൂമി വിള്ളലിന്റെ കാരണത്തെ കുറിച്ച് ശാസ്ത്രീയമായി വിലയിരുത്തി ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ആശങ്ക പരിഹരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായതാണെന്ന് പറഞ്ഞു അധികൃതര്‍ നിസ്സംഗത പാലിക്കുന്നത് അംഗീകരിക്കാന്‍ ആവില്ല.കുറെ വര്‍ഷങ്ങളായി മലയുടെ പലഭാഗങ്ങളിലും വലിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.ഇതാണോ വിള്ളലിന് കാരണം എന്ന് പറയാന്‍ അധികൃതര്‍ തയാറാവണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
അനധികൃതമായി അത്തരം നിര്‍മാണങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അവസാനിപ്പിക്കാന്‍ ഉള്ള നടപടി സ്വീകരിക്കണം.. പാറ ഖനനം അടക്കം സമീപ മലനിരകളില്‍ നടക്കുന്നുണ്ട്. കാലവര്‍ഷം തുടങ്ങാനിരിക്കെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ വിള്ളല്‍ പ്രദേശത്തെ ജനങ്ങളെ കടുത്ത ആശങ്കയില്‍ എത്തിച്ചിരിക്കുന്നു. ആദിവാസി കോളനി അടക്കം 50ലേറെ കുടുംബങ്ങള്‍ മലയുടെ അടിവാരത് കഴിയുന്നുണ്ട്.. മറ്റൊരു കവലപ്പാറയോ പുത്ത്മലയോ ആവര്‍ത്തിക്കാന്‍ അനുവധിക്കാനാവില്ല. വേണ്ടിവന്നാല്‍ കാലാവര്ഷത്തിന് മുന്നേ ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ തുടങ്ങണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.. നിയോജക മണ്ഡലം പ്രസിഡന്റ് സിറില്‍ ജോസ് അധ്യക്ഷത വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍