ബാലികയെ പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു
പുല്‍പ്പള്ളി :പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍പ്പെട്ട ആദിവാസി കോളനിയിലെ പതിനാല് കാരിയായ ബാലികയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.ചീയമ്പം ചെട്ടിപാമ്പ്ര സ്വദേശിയായ കണ്ണന് (25) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരവും,ബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു.ബത്തേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് കോഴിക്കോട് സബ്ജയിലില്‍ പ്രവേശിപ്പിച്ചു.പുല്പള്ളി സബ് ഇന്‍സ്പെക്ടര്‍ അജീഷ് കുമാര്‍,എസ്.സി.പി ഒമാരായ സുനി, സുരേഷ്, സിപിഒ മാരായ ഉനൈസ്,അനീഷ്, സജിന എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍