ഡയാലിസിസ് യൂണിറ്റ് ഏപ്രില്‍ 20 മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും.
പനമരം:കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ക്കായി പ്രവര്‍ത്തനം നിര്‍ത്തിവച്ച പനമരം സി.എച്ച്.സി യിലെ ഡയാലിസിസ് യൂണിറ്റ് ഏപ്രില്‍ 20 മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും എന്ന് സിഎച്ച്സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷീജ ശ്രീകാന്ത് അറിയിച്ചു.പുതിയ രണ്ട് ഡയാലിസിസ് മെഷീന് കൂടി ഉള്‍പ്പെടുത്തിയ ശേഷമാണ് യൂണിറ്റ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്.രോഗികളുടെ രജിസ്ട്രേഷനും 20 മുതല്‍ പുനരാരംഭിക്കും.ഒരു മാസത്തിനകം രണ്ടു മെഷീന് കൂടി ഉള്‍പ്പെടുത്തി യൂണിറ്റ് വീണ്ടും വിപുലപ്പെടുത്തുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയായതിനാല്‍ പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ പെടുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍