ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്കി ക്ഷീരകര്‍ഷകര്‍
പുല്‍പ്പള്ളി:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുല്‍പ്പള്ളി ക്ഷീര സംഘത്തിലെ കുറിച്ചിപ്പറ്റ പാല് സംഭരണകേന്ദ്രത്തിലെ പതിനഞ്ചോളം കര്‍ഷകരാണ് അവരുടെ ഒരു ദിവസം സംഘത്തിലളക്കുന്ന പാലിന്റെ വില പൂര്‍ണ്ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്.15 ഓളം കര്‍ഷകരുടെ പാലിന്റെ വിലയായ ഏഴായിരം രൂപയുടെ ചെക്ക് പാല് സംഭരണകേന്ദ്രത്തില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശിന് കര്‍ഷകനായ കെ.എന്‍ ദിലീപ് കൈമാറി.സംഘം പ്രസിഡണ്ട് ബൈജു നമ്പിക്കൊല്ലി,സി.ഡി അജീഷ്,സിനീഷ്,ജോയ് പോള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍