ലോക്ക് ഡൗണ്‍ കാലത്ത് കൈത്താങ്ങായി സീഡ്സും
പനമരം:ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായവരെ സഹായിക്കാനായി മുന്നോട്ട് വന്നിരിക്കുകയാണ് സീഡ്സ് എന്ന ദുരന്ത നിവാരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന.പനമരം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന 50 കുടുംബങ്ങള്‍ക്ക് ഒരു മാസത്തേക്ക് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ അടങ്ങുന്ന റേഷന്‍ കിറ്റുകളും എടവക പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 70 കുടുംബങ്ങള്‍ക്ക് റേഷന്‍ കിറ്റുകളും 70 കുടുംബങ്ങള്‍ക്ക് ശുചീകരണ വസ്തുക്കള്‍ അടങ്ങുന്ന ഹൈജീന്‍ കിറ്റുകളും വോളന്റീര്‍മാര്‍ മുഖേന സംഘടന വിതരണം ചെയ്തു. പഞ്ചായത്തുകളിലെ വിതരണത്തിന് സീഡ്സ് കേരളാ റിപ്പോര്‍ട്ടിങ് ആന്‍ഡ് ഡോക്യൂമെന്റഷന് ഓഫീസര്‍ ഷാരോണ്‍ ജോസ് നേതൃത്വം നല്കി.വിതരണത്തിനായി പോകുന്ന വോളന്റീര്‍മാര്‍ സാമൂഹിക അകലം പാലിക്കുന്നു എന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വീകരിക്കുന്നു എന്ന് ഉറപ്പുവരുത്തിയാണ് വിതരണം പുരോഗമിക്കുന്നത് എന്ന് സംഘടന പ്രതിനിധികള്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍