കര്‍ണാടകയില്‍ നിന്ന് പുഴ കടന്നെത്തിയവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു
പുല്‍പ്പള്ളി:കര്‍ണാടകയില്‍ നിന്ന് അതിര്‍ത്തി കടന്ന് പുല്പ്പള്ളിയിലെത്തിയവരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.പ്ലംബിംഗ് പണിക്കായി കൊടഗില്‍ പോയിരുന്നവരാണ് കഴിഞ്ഞ ദിവസം കബനി പുഴ കടന്ന് എത്തിയത്.ആരോഗ്യവകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇവരെ ക്വാറന്റൈനായി സജ്ജീകരിച്ച സ്വകാര്യ ടൂറിസ്റ്റ് ഹോമിലേക്ക് മാറ്റുകയായിരുന്നു.പ്ലംബിംഗ് പണിക്കായി പോയി ഇവര്‍ കര്‍ണാടകയില്‍ കുടുങ്ങി കിടക്കുകയായിരുന്നു. തുടര്‍ന്ന് പച്ചക്കറി വണ്ടിയില്‍ ബൈരക്കുപ്പ എത്തിയ ഇവര്‍ പുഴ കടന്നാണ് ഇവിടെയെത്തിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഇവരുടെ വിടുകളിലെത്തി ക്വാറന് റ്റൈനില് പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് അനധികൃതമായി പച്ചക്കറി വാഹനത്തില്‍ പുല്‍പ്പള്ളിയിലെത്തിയ പച്ചക്കറി വ്യാപാരിയെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്നു കോറന്റൈനില്‍ പ്രവേശിപ്പിച്ചിരുന്നു.. ടൗണിലെ സ്വകാര്യ മുറിയിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്. കബനി പുഴ കടന്ന് അനധിക്യതമായി എത്തുന്നവരെ പിടികൂടാന്‍ പോലീസും ആരോഗ്യ വകുപ്പും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍