നാടന്‍ ചാരായം പിടികൂടി
പൂതാടി:പൂതാടി പഞ്ചായത്തിലെ ചില സ്ഥലങ്ങളില്‍ നാടന്‍ ചാരായം വാറ്റി വില്‍പ്പന നടത്തുന്നതായി വയനാട് ജില്ലാ പോലീസ് മേധാവി ആര്. ഇളങ്കോ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് വയനാട് നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി വി.രജികുമാറും ആന്റി നാര്‍കോട്ടിക് സ്കോഡ് അംഗങ്ങളും കേണിച്ചിറ പോലീസ് സ്റ്റേഷന് എസ്.ഐ ഷൈജു സിയും സംഘവും സംയുക്തമായി ഇരുളം അതിരാറ്റുകുന്നില്‍ നടത്തിയ പരിശോധനയില്‍ 35 ലിറ്റര്‍ ചാരായ വാഷും 750 മില്ലിഗ്രാം ചാരായവും പിടികൂടി.സംഭവുമായി ബന്ധപ്പെട്ട് ഇരുളം അതിരാറ്റ്കുന്ന് മൂഴിമലയില്‍ തങ്കച്ചന് (52) നെ അറസ്റ്റ് ചെയ്തു.ഇയാള്‍ക്കെതിരെ അബ്കാരി നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍