പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണം:കെ.കെ. എബ്രഹാം
പുല്‍പ്പള്ളി:പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി. സെക്രട്ടറി കെ.കെ. എബ്രഹാം ആവശ്യപ്പെട്ടു.കേരളത്തിന്റെ സമ്പദ് ഘടനയുടെ സുപ്രധാന ഘടകമായ പ്രവാസി സമൂഹം വലിയ പ്രതിസന്ധിയെ നേരിടുകയാണ്.നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പലര്‍ക്കും തൊഴിലിനു പോകാന്‍ കഴിയുന്നില്ല. പരിമിതമായ സൗകര്യങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതം ദുരിത പൂര്‍ണമാണ്.കോവിഡ് 19 ഭീഷണി പ്രവാസി സമൂഹത്തിന്റെ ജീവിതം തന്നെ തകിടം മറിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.പ്രസ്തുത സാഹചര്യത്തില്‍ തൊഴില്‍ രഹിതര്‍, പ്രായമായവര്‍, രോഗികള്‍, ഗര്‍ഭിണികള്‍ .സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബ സമേതം താമസിക്കുന്നവര്‍ തുടങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇനിയും വൈകരുതെന്ന് കെ.കെ എബ്രഹാം ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍