ക്രൈം നമ്പര്‍: 01/2020 നൂല്‍പ്പുഴ സ്റ്റേഷനില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു; പിടിയിലായത് ലോക്ക് ഡൗണ്‍ ലംഘിച്ചയാള്‍
നൂല്‍പ്പുഴ:വയനാട് ജില്ലയിലെ പതിനേഴാമത്തെ പോലീസ് സ്റ്റേഷനായി നൂല്‍പ്പുഴ പോലീസ് സ്റ്റേഷന് സേവനമാരംഭിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഉത്ഘാടന ചടങ്ങുകളൊന്നുമില്ലാതെയാണ് സ്റ്റേഷന് പ്രവര്‍ത്തനമാരംഭിച്ചത്. സ്റ്റേഷനിലെ ആദ്യ കേസ് ഇന്നുച്ചക്ക് രജിസ്റ്റര്‍ ചെയ്തു. ലോക് ഡൗണ്‍ ലംഘിച്ച് പകര്‍ച്ചവ്യാധി പകരും വിധത്തില്‍ ബൈക്കില്‍ യാത്ര ചെയ്ത മാടക്കര സ്വദേശിക്കെതിരെയാണ് െ്രെകം നമ്പര്‍ 01/2020 പ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. കര്‍ണാടക തമിഴ് നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന നെന്മേനി, നൂല്‍പ്പുഴ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളാണ് സ്റ്റേഷന്റെ അധികാര പരിധിയില്‍ വരുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍