കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരി വിതരണം ചെയ്ത് ഡിവൈഎഫ്ഐ
തിരുനെല്ലി :കോവിഡ് കാലത്തെ വിഷു ദിനത്തല്‍ ഡിവൈഎഫ്ഐ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരുനെല്ലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് അരി വിതരണം ചെയ്തു.വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അരി എത്തിച്ചു നല്കുകയാണുണ്ടായത്. എല്ലാ ആഘോഷങ്ങളും നന്മയുടെ അനുഭവമാക്കാം എന്ന ലക്ഷ്യത്തോടെയാണ് ഡിവൈഎഫ്ഐ വിഷു പ്രമാണിച്ച് ഇങ്ങനെയൊരു പ്രവര്‍ത്തനം ഏറ്റെടുത്തത്. അരിയോടൊപ്പം മറ്റ് പലചരക്ക് സാധനങ്ങളും പലയിടങ്ങളിലും നല്കി. ജില്ലാ ബ്ലോക്ക് മേഖലാ ഭാരവാഹികള്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍