പെഡലുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന സാനിറ്റൈസ ര്‍ നിര്‍മ്മിച്ച് അധ്യാപകന്
പുല്‍പ്പള്ളി:കൈ തൊടാതെ ഉപയോഗിക്കാവുന്ന സാനിറ്റൈസര്‍ നിര്മ്മിച്ചുനല്കി കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ അധ്യാപകനായ മധുമാസ്റ്റര്‍.ലോക്ക് ടൗണ്‍ കാലത്ത് ടൗണിലും മറ്റും എത്തുന്നവര്‍ക്ക് കൈ തൊടാതെ കാലുകൊണ്ട് ചവിട്ടി ഉപയോഗിക്കാവുന്ന സാനിറ്റൈസറാണ് മധു മാസ്റ്റര്‍ നിര്‍മ്മിച്ച് പുല്‍പ്പള്ളി ടൗണിലെത്തുന്ന ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി സ്ഥാപിച്ചത്.വീട്ടില്‍ നിന്ന് ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ചാണ് ഈ ഉപകരണം ഉണ്ടാക്കിയത്.രണ്ട് പെഡലുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഹാന്‍ വാഷും വെള്ളവും നമുക്ക് ലഭ്യമാക്കുന്നത്. കാലുകള്‍ കൊണ്ടാണ് പെഡലുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നതുകൊണ്ടുതന്നെ ഈ ഉപകരണം എല്ലാവര്ക്കും ഉപയോഗിക്കാന്‍ സാധിക്കും.പ്രധാനമായി കൈകൊണ്ട് തൊടേണ്ട എന്നതാണ് ഏറെ പ്രത്യേകത.ഈ സാനിറ്റൈസര്‍ വരും ദിവസങ്ങളില്‍ പുല്‍പ്പള്ളിയിലെ വിവിധയിടങ്ങളില്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ അധ്യാപകന്. പഞ്ചായത്തിന്റെ സഹകരണതോടെ ടൗണില്‍ സ്ഥാപിച്ച സാനിറ്റൈസറിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സണ്ണി തോമസ്, അനില്‍ മോഹന്‍, ബാബു വട്ടോളി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍