നാട്ടുപച്ചക്കറി ചന്ത ആരംഭിച്ചു
പുല്‍പ്പള്ളി:ജനങ്ങള്‍ക്ക് കുറഞ്ഞ വിലയിലും,ഗുണനിലവാരത്തിലുമുള്ള പച്ചക്കറികള്‍ ലഭ്യമാകുന്നതിനും കര്‍ഷകരുടെ ഉല്‍പ്പനങ്ങള്‍ ന്യായമായ വിലയ്ക്ക് വില്‍ക്കുന്നതിനുമായി പുല്‍പ്പള്ളി ടൗണില്‍ ആരംഭിച്ച നാട്ടുചന്തയുടെ പ്രവര്‍ത്തനം ആരംഭിച്ചു.കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ,പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത്, ലോക ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്മ്യൂണിറ്റി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് നാട്ടുചന്ത ആരംഭിച്ചിരിക്കുന്നത്.പതിനഞ്ചോളം ഇനങ്ങളിലുള്ള പച്ചക്കറിക്കാളാണ് ചന്തയിലൂടെ വില്‍ക്കുന്നത്.ചന്തയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിര്‍വ്വഹിച്ചു.ജോസ് കോക്കണ്ടം അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സണ്ണി തോമസ്, ബാബു വട്ടോളി, സജി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍