രക്ത ദാനവുമായി യൂത്ത് ലീഗ്
ബത്തേരി:വയനാട് ജില്ലാ യൂത്ത്ലീഗ് കമ്മിറ്റിയുടെ രക്തദാന ക്യാമ്പയിനില്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്തം നല്കി.ബത്തേരി ഗവ.ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് രക്തം നല്‍കിയത്.ബത്തോരി നിയോജക മണ്ഡലം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ,വൈസ് പ്രസിഡന്റ് നൗഷാദ് മംഗലശ്ശേരി,സെക്രട്ടറി ഷമീര്‍ മീനങ്ങാടി, യൂസഫ് കാപ്പാടന്‍,റിയാസ് പള്ളിക്കണ്ടി തുടങ്ങിയവര്‍ നേതൃത്വം നല്കി.ജില്ലാ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്,നിയോജക മണ്ഡലം പ്രസിഡന്റ് സമദ് കണ്ണിയന്‍,മുന്‍സിപ്പല്‍ യൂത്ത്ലീഗ് പ്രസിഡന്റ് മുസ്തഫ കുരുടന്‍കണ്ടി എന്നിവര്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍