ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നിറവില്‍ ഇന്ന് ഈസ്റ്റര്‍;ചടങ്ങുകള്‍ ഓണ്‍ലൈനായി ദര്‍ശിച്ച് വിശ്വാസികളും
പുല്‍പ്പള്ളി:ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുനാഥന്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കി ദൈവാലയങ്ങളില്‍ ഉയിര്‍പ്പുതിരുന്നാള്‍ ആചരിച്ചു.ഇന്നലെ വൈകിട്ട് മുതല്‍ തന്നെ ദൈവാലയങ്ങളില്‍ ഉയിര്‍പ്പ് ശുശ്രൂഷകള്‍ നടന്നു.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പള്ളികളില്‍ നടക്കുന്ന കര്‍മ്മങ്ങള്‍ വിശ്വാസികള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ വീടുകളില്‍ തന്നെയിരുന്നു തിരുകര്‍മ്മങ്ങള്‍ കാണാനുള്ള സൗകര്യം മിക്ക ഇടവകകളും ഒരുക്കിയിട്ടുണ്ടായിരുന്നു. ഇതിന് പുറമെ സഭാ ചാനലുകളും വിവിധ റീത്തകളുടെ ക്രമമനുസരിച്ച് ചടങ്ങുകള്‍ തല്‍സമയം സംപ്രേഷണം ചെയ്തിരുന്നു. മരക്കടവ് സെന്റ് ജോസഫ് പള്ളിയില്‍ ഫാ.സാന്റോ അമ്പലത്തറ, മരകാവ് സെന്റ് തോമസ് പള്ളിയില്‍ ഫാ.വില്‍ സെന്റ് പുതുശ്ശേരി ഇരുളം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ഫാ.കുര്യക്കോസ് പറമ്പില്‍ സീതാ മൗണ്ട് സെന്റ് ജോസഫ് പള്ളിയില്‍ ഫാ.ജോയി തുരുത്തേല്‍, പട്ടാണിക്കുപ്പ് ഉണ്ണീശോ പള്ളിയില്‍ ഫാ.സിബിച്ചന് ചേലക്ക പള്ളിയില്‍ മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ ഫാ. ചാണ്ടി പുന്നക്കാട്ട്, പാടിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ ഫാ.ജെയ്സ് പൂതക്കുഴിയും, ശശിമല സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ ഫാ.ജോര്‍ജ് ആലൂംമൂട്ടില്‍, പുല്‍പ്പള്ളി തിരുഹൃദയ ദൈവാലയത്തില്‍ ഫാ.ജോര്‍ജ് ആലുക്ക, പുല്‍പ്പള്ളി സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളിയില്‍ ഫാ.വര്‍ഗീസ് കൊല്ലം മാവുടി, ശശിമല ഉണ്ണീശോ പള്ളിയില്‍ ഫാ.സജി കോട്ടായില്‍, ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍ ദൈവാലയത്തില്‍ ഫാ.പോള്‍ എടയകൊണ്ടാട്ട്
,കബനി ഗിരിസെന്റ് മേരീസ് പള്ളിയില്‍ ഫാ തോമസ് പൊന്‍ തൊട്ടിയിലും അമരക്കു നി സെന്റ് ജൂഡ് ദൈവലായത്തില് ഫാ. ജോയി പിണക്കാട് പറമ്പില്‍ ചീയമ്പം മാര്‍ ബസേലിയോസ്പള്ളിയില് ഫാ.ഷാന്‍ ഐക്കരക്കുഴി,
ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍