മാസ്ക്കുകള്‍ കൈമാറി
ബത്തേരി:കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തില്‍ അമ്പലവയല്‍,ബത്തേരി, മീനങ്ങാടി, കല്‍പ്പറ്റ എന്നീ പോലീസ് സ്റ്റേഷനുകളിലും സുല്‍ത്താന്‍ ബത്തേരി പ്രസ്സ് ക്ലബ്ബിലും മാസ്ക്കുകള്‍ നല്കി കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.സംഘടനയുടെ ജില്ല സിക്രട്ടറി കെ കെ നാണു, സുല്‍ത്താന്‍ ബത്തേരി ഏരിയ കമ്മിറ്റി പ്രസിഡന്റ് പി വി സാമുവല്‍, ഏരിയ സിക്രട്ടറിയും ജില്ല ജോ.സെക്രട്ടറിയുമായ സരുണ്‍ മാണി എന്നിവര്‍ നേതൃത്വം നല്കി.വിവിധ പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍, ബത്തേരി പ്രസ് ക്ലബ് സെക്രട്ടറി എന്നിവര്‍ ഏറ്റു വാങ്ങി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍