പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടിക്കായി പ്രധാനമന്ത്രിക്ക് യൂത്ത്ലീഗിന്റെ ഇ മെയില്‍ ക്യാമ്പയിന്
ബത്തേരി:കോവിഡ് 19 ലോകമൊട്ടാകെ വ്യാപിച്ച സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അടക്കം കുടുങ്ങി കിടക്കുന്ന ലക്ഷകണക്കിന്പ്രവാസികള് അടക്കമുള്ളവരെ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രധാനമന്ത്രിക്ക് ഇ മെയില്‍ വഴി അയക്കുന്ന മാസ്സ് പെറ്റീഷന് ക്യാമ്പയിനിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം യൂത്ത്ലീഗ് കമ്മിറ്റി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഇ മെയില്‍ സന്ദേശം അയച്ചു.ലോക രാജ്യങ്ങള്‍ സമ്പൂര്‍ണ അടച്ചിടലുകളും നിയന്ത്രണങ്ങളും വരുത്തിയതോടെ വലിയ പ്രതിസന്ധിയിലാണ് പ്രവാസികള്‍ പെട്ടിരിക്കുന്നത്.ഗള്‍ഫ് മേഖലയില്‍ നിയന്ത്രണം കര്‍ശനമാക്കിയതോടെ പല ആളുകള്‍ക്കും തൊഴിലില്ലാത്ത അവസ്ഥയാണ്.ഇത് മൂലം ഭക്ഷണം പോലും യഥാ സമയങ്ങളില്‍ കിട്ടാത്ത സ്ഥിതിയാണ്.മറ്റു രാഷ്ട്രങ്ങള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ വഴി സ്വന്തം പൗരന്മാരെ നാട്ടിലെത്തിക്കുന്നത് പോലെ ഇന്ത്യയും പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത്ലീഗ് ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയത്തിന് മേല്‍ പ്രവാസികളുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ അതീവ സമ്മര്‍ദ്ദം ചെലുത്തണമെന്നും യൂത്ത്ലീഗ് ആവശ്യപ്പെട്ടു.ക്യാമ്പയിനില്‍ ജില്ലാ യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ്,നിയോജക മണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് സമദ് കണ്ണിയന്‍,ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ,ട്രഷറര്‍ നിസാം കല്ലൂര്‍,ഭാരവാഹികളായ നൗഷാദ് മംഗലശ്ശേരി,ഹാരിസ് ബനാന,അസീസ് വേങ്ങൂര്‍,അഷ്റഫ് അമ്പലവയല്‍, ജലീല്‍ ഇ പി,ഷബീര്‍ പി എം,ഷമീര്‍ മീനങ്ങാടി, റിയാസ് നായ്കെട്ടി എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍